.
.
.
കാഷായ വസ്ത്രവുമിട്ട് ദര്‍ഗ്ഗാഫാത്തിമാനില്‍ കയറുവാന്‍ ആദ്യം ഒരു ഭയം ഉണ്ടായിരുന്നു. എങ്കിലും ബിസ്മില്ലാഖാന്‍ സാഹിബിന്റെ മകനാണ് എന്നോട് പറഞ്ഞത് പള്ളിയിലേക്ക് വന്നാല്‍ മതി ഉപ്പയുടെ ഖബര്‍ കാണിച്ചു തരാം എന്നു. ഞാന്‍ ഉച്ചവെയില്‍ തളര്‍ന്നു വീണ നേരം ദര്‍ഗ്ഗയില്‍ എത്തി കുറെ തിരഞ്ഞിട്ടും ഭാരത രത്നം ബിസ്മില്ലാഖാന്റെ ഖബര്‍ കണ്ടില്ല. ഒരു മരത്തണലില്‍ ഒരു മണിക്കൂര്‍ ഇരുന്നു അരികില്‍ ഒരാള്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അയാള്‍ എഴുന്നേറ്റപ്പോള്‍ എന്നോട് വിവരങ്ങള്‍ തിരക്കി. ഉറങ്ങി കിടന്നയാളാണ് ഈ ചിത്രത്തില്‍ ഇടത് ഭാഗത്ത് കാണുന്നത്,ഖബര്‍ സൂക്ഷിപ്പുകാരന്‍. തൊട്ടടുത്തേ വേപ്പുമരത്തണലില്‍ ചെറിയ കമ്പിവല ചുറ്റില്‍ ഖാന്‍ സാഹിബ് ഉറങ്ങുന്നുണ്ടായിരുന്നു യാതൊരു അലങ്കാരങ്ങളുമില്ലാതെ പിന്നീട് പലവട്ടം ചെന്നപ്പോളും അവിടെ ചെറിയകുട്ടികള്‍ അലഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്.ഈ അല്പ്പം ഉയര്‍ന്ന മണ്‍കൂനയ്ക്കകം ഭാരത രത്നം ഉസ്താദ് ബിസ്മില്ലാ ഖാന്‍ നിത്യനിദ്രയില്‍..
http://samvidh.blogspot.com/ kalakaumudi report
.
.
.
രതിഭംഗം
13 years ago
3 comments:
ആ മഹാനു മുമ്പില്‍ പ്രണാമം. (പേരു കേള്‍ക്കുമ്പോഴേക്കും ചെവികളില്‍ ആ സംഗീതമഴ...)
OT.
മുഖചിത്രം തേങ്ങാ പൊങ്ങാണോ ?
athe
:(
Post a Comment